Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V Kunjikrishnan

'എ​ന്നാ താ​ന്‍ പോ​യി കേ​സ് കൊ​ട്': എം.​വി. ഗോ​വി​ന്ദ​ന് ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ മ​റു​പ​ടി

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ലെ ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് സം​ബ​ന്ധി​ച്ച് സി​പി​എ​മ്മി​നെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി​യ വി. ​കു​ഞ്ഞി കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തെ അ​ണി​ക​ൾ തി​രു​ത്ത​ണം എ​ന്ന പു​സ്ത​കം ഇ​ന്ന് വൈ​കു​ന്നേ​രം പ്ര​കാ​ശ​നം ചെ​യ്യും.

അ​തി​നി​ടെ പു​സ്ത​ക​ത്തി​ൽ തെ​റ്റാ​യ ക​ണ​ക്കോ, താ​നു​ൾ​പ്പ​ടെ​യു​ള്ള നേ​താ​ക്ക​ളെ തെ​റ്റാ​യ രീ​തി​യി​ൽ പ​രാ​മ​ർ​ശി​ച്ചി​ക്കു​ക​യോ ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ൽ കേ​സ് കൊ​ടു​ക്കു​മെ​ന്നു​മു​ള്ള സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന് മറുപടിയുമായി വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ രംഗത്തെത്തി. എ​ന്നാ താ​ൻ പോ​യി കേ​സ് കൊ​ടു​ക്ക് എ​ന്ന നി​ല​യി​ലാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്.

പാ​ര്‍​ട്ടി​യു​ടെ കൈ​യി​ൽ ക​ണ​ക്കു​ണ്ടെ​ങ്കി​ല്‍ ത​ന്‍റെ പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ന് മു​മ്പാ​യി ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട​ണ​മെ​ന്ന കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ വെ​ല്ലു​വി​ളി​ക്ക് "മ​ന​സി​ല്ലെ​ന്നാ​യി​രു​ന്നു എം.​വി. ഗോ​വി​ന്ദ​ൻ ഇ​ന്ന​ലെ പ്ര​തി​ക​രി​ച്ച​ത്.

ഇ​തു​വ​രെ എ​വി​ടെയും ക​ണ​ക്കു​ക​ള്‍ അ​വ​ത​രി​പ്പി​ക്കാ​ത്ത നേ​തൃ​ത്വ​മാ​ണ് എ​ല്‍​ഡി​എ​ഫ് വി​ക​സ​ന ജാ​ഥ​ക്ക് ശേ​ഷം ക​ണ​ക്ക​വ​ത​രി​പ്പി​ക്കു​മെ​ന്ന് വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്നും വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. പു​സ്ത​കം പു​റ​ത്തി​റ​ങ്ങി​യ ശേ​ഷം അ​തി​ന​നു​സ​രി​ച്ച് ക​ണക്കുകൾ ഉ​ണ്ടാ​ക്കാ​നാ​ണ് സി​പി​എം നീ​ക്കം ന​ട​ത്തു​ന്ന​തെ​ന്നും ആ​വ​ർ​ത്തി​ച്ചു.

കൃ​ത്യ​മാ​യ രേ​ഖ​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള​താ​ണ് ത​ന്‍റെ ക​ണ​ക്കു​ക​ൾ. വ്യ​ക്ത​മാ​യി പ​ഠി​ച്ചു​ത​ന്നെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി​യ​ത്. ത​ന്‍റെ ക​ണ​ക്കു​ക​ള്‍ കൃ​ത്രി​മ​മാ​ണെ​ന്ന് തോ​ന്നു​ന്ന​വ​ര്‍ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​ല്‍ സ​ന്തോ​ഷ​മേ​യു​ള്ളു​വെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.

അ​തേ​സ​മ​യം പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ അ​വ​ത​രി​പ്പി​ക്കാ​ത്ത ക​ണ​ക്കു​ക​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് മു​മ്പി​ല്‍ അ​വ​ത​രി​പ്പി​ക്കാ​നു​ള്ള നീ​ക്കം അ​ണി​ക​ളി​ല്‍ ച​ര്‍​ച്ച​യാ​യി​ട്ടു​ണ്ട്. പു​സ്ത​ക പ്ര​കാ​ശ​ന​ത്തി​ലൂ​ടെ ത​ട്ടി​പ്പു​ക​ളു​ടെ ക​ഥ പു​റ​ത്ത് വ​ന്ന​തി​ന് ശേ​ഷം കു​ഞ്ഞി​കൃ​ഷ്ണ​നെ അ​നു​കൂ​ലി​ക്കു​ന്ന നേ​തൃ​നി​ര​യി​ലു​ള്ള​വ​രു​ടെ നി​ല​പാ​ടു​കളും പു​റ​ത്തു വ​ന്നി​ട്ടു​ണ്ട്. കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ച കാ​ര്യ​ങ്ങ​ൾ ഏ​റ്റെ​ടു​ത്ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​ക്കാ​നാ​ണ് ഇ​വ​രു​ടെ തീ​രു​മാ​ന​മെ​ന്നാ​ണ് സൂ​ച​ന.

അ​ത്ത​ര​മൊ​രു പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​യാ​ൽ കു​ഞ്ഞി​കൃ​ഷ്ണ​ൻ ഉ​ന്ന​യി​ച്ച ആ​രോ​പ​ണം പാ​ർ​ട്ടി​ക്കു​ള്ളി​ൽ നേ​തൃ​ത്വം ക​രു​തു​ന്ന​തു പോ​ലെ പെ​ട്ട​ന്ന​വ​സാ​നി​ക്കി​ല്ല. അ​തേ സ​മ​യം കു​ഞ്ഞി​കൃ​ഷ്ണ​നോ​ട് അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന നേ​താ​ക്ക​ളും പാ​ർ​ട്ടി അം​ഗ​ങ്ങ​ളും പ്ര​വ​ർ​ത്ത​ക​രു​മെ​ല്ലാം പാ​ർ​ട്ടി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Kerala

പ​യ്യ​ന്നൂ​രി​ല്‍ ആ​രും പ​ണം അ​പ​ഹ​രി​ച്ചി​ട്ടി​ല്ല: വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി എം.​വി. ജ​യ​രാ​ജ​ന്‍

ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​രി​ല്‍ ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട് പാ​ര്‍​ട്ടി വ​ക​മാ​റ്റി​യെ​ന്ന സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ ക​മ്മി​റ്റി അം​ഗം വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ള്‍ വ​സ്തു​താ വി​രു​ദ്ധ​മെ​ന്ന് മു​ന്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍. പ​യ്യ​ന്നൂ​രി​ല്‍ വ്യ​ക്തി​പ​ര​മാ​യ സാ​മ്പ​ത്തി​ക ലാ​ഭ​ത്തി​നാ​യി ആ​രും പ​ണം ത​ട്ടി​യെ​ടു​ത്തി​ട്ടി​ല്ല. വ​ര​വു​ചെ​ല​വ് ക​ണ​ക്കു​ക​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ഹാ​ജ​രാ​ക്കു​ന്ന​തി​ല്‍ ഉ​ണ്ടാ​യ വീ​ഴ്ച​യെ​യാ​ണ് ചി​ല​ര്‍ തെ​റ്റാ​യ രീ​തി​യി​ല്‍ പ്ര​ച​രി​പ്പി​ക്കു​ന്ന​ത്.

താ​നൊ​ഴി​കെ മ​റ്റെ​ല്ലാ​വ​രും ക​ള്ള​ന്മാ​രെ​ന്ന നി​ല​പാ​ടാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും പാ​ര്‍​ട്ടി​യു​ടെ മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പി​ണ​റാ​യി വി​ജ​യ​നും ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്കെ​തി​രെ അ​ദ്ദേ​ഹം ന​ട​ത്തി​യ ആ​രോ​പ​ണ​ങ്ങ​ള്‍ തി​ക​ച്ചും അ​പ​കീ​ര്‍​ത്തി​ക​ര​മാ​ണെ​ന്നും എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു. നി​ല​വി​ലെ സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷും എം.​വി. ജ​യ​രാ​ജ​നും ചേ​ര്‍​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി രം​ഗ​ത്തെ​ത്തി​യ​ത്.

2021ല്‍ ​ഉ​യ​ര്‍​ന്ന പ​രാ​തി​ക​ളെ​ക്കു​റി​ച്ച് പാ​ര്‍​ട്ടി ജി​ല്ലാ ക​മ്മി​റ്റി നി​യോ​ഗി​ച്ച ക​മ്മീ​ഷ​ന്‍ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ച്ച​താ​ണ്. ഫ​ണ്ടി​ല്‍ ക്ര​മ​ക്കേ​ട് ന​ട​ന്നി​ല്ലെ​ന്ന ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് ജി​ല്ലാ ക​മ്മി​റ്റി അം​ഗീ​ക​രി​ച്ച​തു​മാ​ണ്. ബോ​ധ​പൂ​ര്‍​വം തെ​റ്റാ​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച​തും വി​ഭാ​ഗീ​യ ല​ക്ഷ്യ​ങ്ങ​ളോ​ടെ പ്ര​വ​ര്‍​ത്തി​ച്ച​തു​മാ​ണ് കു​ഞ്ഞി​കൃ​ഷ്ണ​നെ​തി​രെ അ​ച്ച​ടി ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞു.

എ​ട്ടു മാ​സം മു​ന്‍​പ് ജി​ല്ലാ ക​മ്മി​റ്റി യോ​ഗ​ത്തി​ല്‍ വെ​ച്ച് ത​നി​ക്ക് തെ​റ്റു​പ​റ്റി​യെ​ന്ന് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ സ​മ്മ​തി​ച്ചി​രു​ന്ന​താ​യും, അ​തി​ന് ശേ​ഷ​വും അ​ദ്ദേ​ഹം പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന​താ​യും എം.​വി. ജ​യ​രാ​ജ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ പാ​ര്‍​ട്ടി​യെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നും രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളെ സ​ഹാ​യി​ക്കാ​നു​മാ​ണ് ഇ​ത്ത​രം വ്യാ​ജ ആ​രോ​പ​ണ​ങ്ങ​ള്‍ ഇ​പ്പോ​ള്‍ വീ​ണ്ടും ഉ​ന്ന​യി​ക്കു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ധ​ന​രാ​ജ് ര​ക്ത​സാ​ക്ഷി ഫ​ണ്ട്, ചി​റ്റാ​രി​പ്പ​റ​മ്പ് സി.​വി. ഫ​ണ്ട് എ​ന്നി​വ​യി​ല്‍ വ്യാ​പ​ക​മാ​യ ക്ര​മ​ക്കേ​ടു​ക​ള്‍ ന​ട​ന്ന​താ​യാ​ണ് വി. ​കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ആ​രോ​പി​ച്ച​ത്. ഫ​ണ്ട് തി​രി​മ​റി ന​ട​ന്ന​തി​ന് കൃ​ത്യ​മാ​യ ക​ണ​ക്കു​ക​ള്‍ ത​ന്റെ പ​ക്ക​ലു​ണ്ടെ​ന്നും ഇ​ത് പാ​ര്‍​ട്ടി നേ​തൃ​ത്വ​ത്തി​ന് ബോ​ധ്യ​മു​ള്ള​താ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. അ​ഞ്ചു വ​ര്‍​ഷ​മാ​യി ഉ​ന്ന​യി​ക്കു​ന്ന പ​രാ​തി​ക​ളി​ല്‍ കൃ​ത്യ​മാ​യ അ​ന്വേ​ഷ​ണ​മോ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യോ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ആ​രോ​പി​ച്ചു.

 

 

Kerala

പാർട്ടി ഫണ്ടും രക്തസാക്ഷി ഫണ്ടും വെട്ടിച്ചു; സിപിഎമ്മിനെ പ്രതിരോധത്തിലാക്കി മുതിർന്ന നേതാവ്

ക​ണ്ണൂ​ര്‍: സി​പി​എം നേ​തൃ​ത്വ​ത്തെ പ്ര​തി​രോ​ധ​ത്തി​ലാ​ക്കി എം​എ​ൽ​എ ന​ട​ത്തി​യ ഫ​ണ്ട് വെ​ട്ടി​പ്പു​ക​ളു​ടെ ക​ഥ​ക​ൾ തു​റ​ന്ന​ടി​ച്ച് മു​തി​ർ​ന്ന നേ​താ​വ്. സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗ​വും മു​തി​ർ​ന്ന നേ​താ​വു​മാ​യ വി. ​കു​ഞ്ഞി​കൃ​ഷ്ണ​നാ​ണ് പ​യ്യ​ന്നൂ​ർ എം​എ​ൽ​എ ടി.​ഐ. മ​ധു​സൂ​ദ​ന​നെ​തി​രെ ഒ​രു ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ ഗു​രു​ത​ര​മാ​യ വെ​ളി​പ്പെ​ടു​ത്തൽ നടത്തിയ​ത്.

ടി.​ഐ. മ​ധു​സൂ​ദ​ന​ൻ പ​യ്യ​ന്നൂ​ർ ഏ​രി​യാ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന​പ്പോ​ൾ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട്, ര​ക്ത​സാ​ക്ഷി ഫ​ണ്ട്, കെ​ട്ടി​ട നി​ർ​മാ​ണ ഫ​ണ്ട് എന്നിവയിലും സ​ഹ​ക​ര​ണ സ്ഥാ​പ​ന​ത്തി​ന് സ്ഥ​ലം വാ​ങ്ങി​യ​തി​ലും ത​ട്ടി​പ്പ് ന​ട​ത്തി​യെ​ന്നാ​ണ് ചാ​ന​ൽ അ​ഭി​മു​ഖ​ത്തി​ൽ വി. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ വെ​ളി​പ്പെ​ടു​ത്തി​യ​ത്.

ര​ക്ത​സാ​ക്ഷി ധ​ന​രാ​ജി​ന്‍റെ കു​ടും​ബത്തെ സ​ഹാ​യി​ക്കാ​നു​ള്ള നി​ക്ഷേ​പം, വീ​ട് നി​ർ​മാ​ണം, കേ​സ് ന​ട​ത്തി​പ്പ് എ​ന്നി​വ​യ്ക്കാ​യി ഒ​രു​കോ​ടി​യോ​ളം രൂ​പ പി​രി​ച്ചി​രു​ന്നു. ഇ​തി​ല്‍ 34.5 ല​ക്ഷം രൂ​പ വീ​ട് നി​ർ​മാ​ണ​ത്തി​നാ​യി ചെ​ല​വാ​ക്കി​യ​പ്പോ​ൾ അ​ഞ്ചു ല​ക്ഷം രൂ​പ ഏ​രി​യാ സെ​ക്ര​ട്ട​റി വ്യ​ക്തി​ഗ​ത അ​ക്കൗ​ണ്ടി​ലേ​ക്ക് മാ​റ്റി. ഇ​ക്കാ​ര്യം വി​വാ​ദ​മാ​യ​തോ​ടെ​യാ​ണ് ര​ക്ത​സാ​ക്ഷി​യു​ടെ ക​ട​ബാ​ധ്യ​ത തീ​ർ​ക്കാ​ൻ ത​യാ​റാ​യ​തെ​ന്ന് പ​റ​യു​ന്നു.

ബാ​ക്കി തുക ​പാ​ർ​ട്ടി ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന് ചെ​ല​വാ​യെ​ന്ന് പ​റ​ഞ്ഞ് ഒ​തു​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ടി​ലേ​ക്ക് 20 പേ​രി​ൽനി​ന്ന് 23 ല​ക്ഷം രൂ​പ പി​രി​ച്ചെ​ടു​ത്തെ​ങ്കി​ലും എ​ട്ടു പേ​രി​ൽനി​ന്ന് സ​മാ​ഹ​രി​ച്ച തു​ക​യു​ടെ ക​ണ​ക്ക് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ലെ​ന്നാ​ണ് മ​റ്റൊ​രു ആ​രോ​പ​ണം.

റി​യ​ൽ എ​സ്റ്റേ​റ്റു​കാ​ര​നു​മാ​യി ചേ​ർ​ന്നാ​യി​രു​ന്നു പി​രി​വ് ന​ട​ത്തി​യ​തെ​ന്നും കു​റ്റ​പ്പെ​ടു​ത്തു​ന്നു. ഓ​ഫീ​സ് നി​ർ​മാ​ണ​ത്തി​ന്‍റെ പേ​രി​ൽ 70 ല​ക്ഷ​ത്തി​ന്‍റെ​യും വെ​ട്ടി​പ്പ് ന​ട​ത്തു​ക​യു​ണ്ടാ​യി. ഇ​ക്കാ​ര്യ​ങ്ങ​ൾ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​പ്പോ​ൾ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ വ​ക്കീ​ൽ നോ​ട്ടീ​സ് അ​യ​ച്ച് ജ​ന​ങ്ങ​ളു​ടെ ക​ണ്ണി​ൽ പൊ​ടി​യി​ടു​ക​യാ​ണ് ടി.​ഐ. മ​ധു​സൂ​ദ​ന​ൻ ചെ​യ്ത​തെ​ന്നും ​കു​ഞ്ഞി​കൃ​ഷ്ണ​ൻ അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞു.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ൾ പാ​ർ​ട്ടി അ​ന്വേ​ഷ​ണ​ക​മ്മീ​ഷ​നെ നി​യോ​ഗി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തി. സാ​ന്പ​ത്തി​ക വെ​ട്ടി​പ്പ് ന​ട​ന്നി​ട്ടി​ല്ലെ​ന്നും ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​ത് വൈ​കി​യ​താ​ണെ​ന്ന് പ​റ​ഞ്ഞ് ത​ട്ടി​പ്പി​ന് വെ​ള്ള​പൂ​ശു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ഭി​മു​ഖ​ത്തി​ൽ തു​റ​ന്ന​ടി​ക്കു​ന്നു​ണ്ട്.

Latest News

Up